മാനന്തവാടി: എഫ്.സി.സി സെന്റ് മേരീസ് പ്രൊവിന്‍സിലെ, കല്പറ്റ ഓള്‍ഡ് എയ്ജ് ഹോം ഭവനാംഗമായ സി. ജുസ്സെ (73) നിര്യാതയായി. പാല രൂപത, ചെമ്മലമറ്റം ഇടവകയിലെ കളപ്പുരയ്ക്കല്‍ ജോസഫ്, അന്നമ്മ ദമ്പതികളുടെ മകളാണ്. മാനന്തവാടി, ചുങ്കത്തറ, ദ്വാരക എന്നീ ഭവനങ്ങളില്‍ സുപ്പീരിയറായും സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂള്‍ കൊമ്മയാട്, സെന്റ് ജോസഫ് ടി.ടി.ഐ കണിയാരം, ക്രൈസ്റ്റ് ദി കിങ് ഹൈസ്കൂള്‍ മണിമൂളി, സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂള്‍ പാലേമാട്, സെന്റ് മേരീസ് പബ്ലിക് സ്കൂള്‍ പനമരം എന്നിവിടങ്ങളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദ്വാരക റേഡിയോ മാറ്റൊലിയിലും പ്രവർത്തിച്ചു. സഹോദരങ്ങള്‍: ജോസഫ്, പരേതയായ സി. ഡാമിയന്‍ എഫ്.സി.സി (താമരശ്ശേരി), സി. ആന്‍സി എഫ്.സി.സി (തലശ്ശേരി), സ്കറിയ, പരേതനായ ജോയി, ബേബി.