ശ്രീകണ്ഠപുരം: മുസ്ലിം ലീഗിന്റെ ആദ്യ കാല നേതാവ് പഴയങ്ങാടിയിലെ കായക്കൂൽ അബ്ദുള്ള ഹാജി (86) നിര്യാതനായി. ശ്രീകണ്ഠപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി, ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, പഴയങ്ങാടി മഹല്ല് ജമാഅത്ത് കമ്മിറ്റി ദീർഘകാലം ഭാരവാഹി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഉപ്പാലകണ്ടി സഫിയ. മക്കൾ: മുസ്തഫ (റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി, നൗഷാദ് (റിയാദ് റൗദ എരിയ കെ.എം.സി.സി കമ്മിറ്റി, സറീന, ഉസ്സൻകുട്ടി (ദമാം കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി), നജീബ് (ജിദ്ദ കെ.എം.സി.സി ഇരിക്കൂർ മണ്ഡലം പ്രസിഡന്റ്), അഫ്സൽ (സെക്രട്ടറി, ഇരിക്കൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്), ഇർഷാദ് (റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല വൈസ് പ്രസി, സെൻട്രൽ കമ്മിറ്റി സെക്യൂരിറ്റി വിങ്), സജീറ. മരുമക്കൾ: സി.എച്ച്. സമീറ, ആബിദ (ബ്ലാത്തൂർ), മുഹമ്മദ് കുഞ്ഞി (ചെങ്ങളായി), അസീറ (ശ്രീകണ്ഠപുരം), ഫായിദ (ഇരിക്കൂർ), ഫൈറൂസ (പെടയങ്ങോട്), ജംഷീല (ചെങ്ങളായി). ഇഖ്ബാൽ (കുറുമാത്തൂർ). സഹോദരങ്ങൾ: പരേതരായ മമ്മു, ഹസ്സൻ, മൊയ്തീൻ, ഉസ്സൻ, ഹംസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പഴയങ്ങാടി മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.