പാപ്പിനിശ്ശേരി: പാറക്കൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന വി.എൻ. അബ്ദുൽ ഹകീം (91) നിര്യാതനായി. മുൻ വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് ജീവനക്കാരനും പഴയകാല കോൺഗ്രസ് പ്രവർത്തകനുമാണ്. ഭാര്യ: സി.എച്ച്. നഫീസ. മക്കൾ: ശരീഫ, റംല, സി.എച്ച്. അഷ്റഫ് (ഇരിണാവ് മഹല്ല് ജമാഅത്ത് പ്രസിഡന്റ്), അബ്ദുൽ റഹീം, ബുഷ്റ പരേതയായ ജമീല. മരുമക്കൾ: പി.പി. മൂസ, പി.പി. മുഹമ്മദ് കുഞ്ഞി (മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് മെംബർ, മാങ്കടവ് ഏരിയ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ എസ്.ടി.യു പ്രസിഡന്റ്), കെ.സി. മുസ്തഫ, ബുഷ്റ, റഹ്മത്ത്, പരേതനായ സയിദ്. സഹോദരങ്ങൾ: ആയിഷ, പരേതരായ അലീമ, ഉമ്മുകുൽസു, ഹമീദ്, അബ്ദുൽ റഹിമാൻ, ഇബ്രാഹിം.