തമ്പാനൂർ: എസ്.എസ് കോവിൽ റോഡ് കാവുവിള ലെയ്ൻ ടി.ആർ.ഡബ്ല്യു.എ 105 തെക്കേവീട്ടിൽ ബി. വിജയലക്ഷ്മിയമ്മ (85- റിട്ട. ഹെഡ്മിസ്ട്രസ് ഫോർട്ട് ഹൈസ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ വാസവൻ പിള്ള. മക്കൾ: കൃഷ്ണകുമാർ (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ജലവിഭവ വകുപ്പ്), ഡോ. വി. ഗോപകുമാർ (റിട്ട. പ്രിൻസിപ്പൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ), ഇന്ദുലേഖ (ഹെഡ്മിസ്ട്രസ് ഫോർട്ട് ഹൈസ്കൂൾ). മരുമക്കൾ: പത്മകുമാരി, അനിതകുമാരിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ഗവ. എച്ച്എസ് കരിക്കകം), ഡോ. എൻ.ജി. ബാലചന്ദ്രനാഥ് (റിട്ട. പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.