വർക്കല: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അംഗവും ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിയുമായ സ്വാമി സഹജാനന്ദ (82) നിര്യാതനായി. കോഴിക്കോട് സ്വദേശിയായിരുന്ന പരമേശ്വരന് 1974ലാണ് ശിവഗിരിമഠത്തില്‍ എത്തിയത്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ഗീതാനന്ദ സ്വാമിയില്‍നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചു.
ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം, ആലുവ അദ്വൈതാശ്രമം, എറണാകുളം ശ്രീശങ്കരാനന്ദാശ്രമം, തൃപ്പൂണിത്തുറ ഏരൂര്‍ ശ്രീനരസിംഹാശ്രമം എന്നിവിടങ്ങളില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തനം പ്രവർത്തിച്ചിരുന്നു.
ശിവഗിരിയില്‍ വിശ്രമജീവിതം നയിച്ചുവരവെ ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
സമാധിയിരുത്തല്‍ ചടങ്ങിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍, സന്യാസിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.