മാള: കൊമ്പിടിഞ്ഞാമാക്കൽ പുന്നേലി പറമ്പിൽ പി.ജി. പത്രോസ് (93) നിര്യാതനായി. ഇൻഡോ -ചൈന, ഇൻഡോ -പാക് യുദ്ധങ്ങളടക്കം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്ത സൈനികനായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയിൽ അംഗമായിരുന്നു. ഭാര്യ: പരേതയായ സി.കെ. മാർത്ത (പോട്ട ചാമളത്തിൽ കുടുംബാംഗം). മക്കൾ: പി.പി. ജയിംസ് (എഡിറ്റർ ഇൻ-ചാർജ്, 24 ന്യൂസ്), ജോയി (കുവൈത്ത്), ജെസി ജോൺസൺ, ജിൻസി തോംസൺ, ജോഷി പീറ്റർ, ജസ്റ്റിൻ പീറ്റർ. മരുമക്കൾ: ജ്യോതി ആന്റണി കളത്തിൽ, ഷീല ജോയി (കുവൈത്ത്), എൻ.കെ. ജോൺസൺ (റിട്ട. ആർ.ബി.ഐ ജനറൽ മാനേജർ), ടീന ജസ്റ്റിൻ, പരേതനായ തോംസൺ.