Obituary
മേത്തല: ശാസ്താംകോവിലിന് തെക്ക് നെല്ലിപ്പറമ്പത്ത് പ്രജീഷിന്റെ ഭാര്യയും അഞ്ചപ്പാലം സ്വദേശി മനയത്ത് ചന്ദ്രന്റെ മകളുമായ ആതിര (27) നിര്യാതയായി. മാതാവ്: ബിന്ദു. സഹോദരൻ: അഖിൽ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
അരിമ്പൂർ: നാലാംകല്ല് കൃഷിഭവനുസമീപം ചിറയത്ത് ഫ്രാൻസിസ് (പൊറിഞ്ചു -70) നിര്യാതനായി. ഭാര്യ: സിസിലി. മകൾ: ക്രിസ്റ്റി. മരുമകൻ: ജോമിസ്.
മണലൂർ വെസ്റ്റ്: പൈലോതുപറമ്പിൽ രാമൻ വൈദ്യരുടെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: കാഞ്ചന, ശശി, പത്മിനി, രാജു. മരുമക്കൾ: ഗോപി, പരേതനായ കാർത്തികേയൻ.
മാള പള്ളിപ്പുറം: വലിയവീട്ടിൽ ഹനീഫ (62) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മൻസൂർ, മനാഫ്, മുംതാസ്. മരുമക്കൾ: ആഷി, ഫസ്ന, സഫ്റീൻ.
കണിമംഗലം: സൗഹൃദ റെസിഡന്റ്സ് അസോസിയേഷനിലെ പടിഞ്ഞാറെക്കുടിയിൽ മത്തായിയുടെ മകൻ വർക്കി (ജോർജ് -92) നിര്യാതനായി. ആരോഗ്യ വിഭാഗം റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായിരുന്നു. ഭാര്യ: പരേതയായ പി.ജെ. മേരി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: മാത്യു ജോർജ് (യൂനിയൻ ബാങ്ക് പാട്ടുരായ്ക്കൽ), ഡോ. ജോസ് ജോർജ് (ശാന്തി ഭവൻ പാലിയേറ്റിവ് ഹോസ്പിറ്റൽ ആറാട്ടുപുഴ), ബീന ജോർജ് (കുവൈത്ത്), ടോമി ജോർജ്. മരുമക്കൾ: ഡോ. മേഴ്സി മാത്യു, ജോർജ് കുഴിപ്പള്ളി.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാലയ്ക്കൽ സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: പുല്ലൂർ കുഞ്ഞുമാണിക്യൻ മൂല കളരിക്കൽ വീട്ടിൽ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രുക്മണി. മക്കൾ: ഷാജി, രാജി, സജീവൻ. മരുമക്കൾ: ഋഷി, ശശി, സുനിമ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മുക്തിസ്ഥാനില്‍.
പാടൂര്‍: പരേതനായ കാരായിൽ ഖാദർ ഹാജിയുടെ മകന് ഖാലിദ് (78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: നൗഷിയ (അധ്യപിക, എ.ഐ.എച്ച്.എച്ച്.എസ് പാടൂർ), നഈമ, ജഷീമ, അജ്മൽ. മരുമക്കൾ: നൂറുദ്ദീന്‍, മുഹമ്മദ് റാഫി, നൗഷാദ്, ഷെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് പാടൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആമ്പല്ലൂർ: മണ്ണംപേട്ട പൂക്കോട് ക്ഷീര സംഘത്തിലേക്ക് പാലളക്കാൻ പോകുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. വെണ്ടോര്‍ ചുങ്കം നാരയണക്കാട്ടില് ശാരദയാണ് (62) മരിച്ചത്. വെണ്ടോർ ചുങ്കത്തിന് സമീപം വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം. വൈകീട്ട് മൂന്നോടെ മരിച്ചു. ഭർത്താവ്: പരേതനായ വാസു. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: രജീഷ്, ഷിംന. സംസ്കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ.
എടമുട്ടം: കരിപാടത്ത് പരേതനായ വേലായുധന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: വത്സൻ, പുഷ്പ, ഷാരി, സുനന്ദ, ഷീല, ഗൗതമൻ, ഗണേശൻ. മരുമക്കൾ: രാമദേവൻ, വിപിൻ, ചന്ദ്രൻ, ഗോപീകൃഷ്ണൻ, നിഷ, സിജി.
ഏനാമാക്കൽ: തോലത്ത് പരേതനായ വർക്കിയുടെ ഭാര്യ എൽസി (79) നിര്യാതയായി. മക്കൾ: ആഗി, മേഗി, പരേതനായ പോളി. മരുമക്കൾ: റീന, പരേതരായ ജോസ്, ബാബു.
തൃപ്രയാർ: നാടക കലാകാരൻ കഴിമ്പ്രം കാളക്കുടത്തു പരേതനായ രാമുവിന്റെ മകൻ രവി കഴിമ്പ്രം (55) നിര്യാതനായി. പഴയകാല നാടക ട്രൂപ്പുകളായ വ്യാസ, കഴിമ്പ്രം തിയറ്റേഴ്സ് എന്നിവയിലെ നടനായിരുന്നു. നാടകരചയിതാവും സംവിധായകനുമായിരുന്നു. മാതാവ്: കൗസല്യ. ഭാര്യ: സിന്ധു. മക്കൾ: രേഷ്മ, രശ്വനി. മരുമക്കൾ: രാകേഷ്, അരുൺ.
മുണ്ടൂർ: പെരിങ്ങന്നൂർ മുണ്ടൂർ കണ്ണംമ്പുള്ളി കൊച്ചുകുട്ടന്റെ ഭാര്യ അമ്മുക്കുട്ടി (73) നിര്യാതനായി. മകൻ: ശ്രീനാഥ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൈപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.