അവിട്ടത്തൂർ: റിട്ട. അധ്യാപിക അവിട്ടത്തൂർ വാരിയത്ത് അമ്മിണിക്കുട്ടി വാരസ്യാർ (94) നിര്യാതയായി. പരേതനായ നടവരമ്പ് തൃപ്പയ്യ വാരിയത്ത് അച്യുതവാരിയരുടെ ഭാര്യയാണ്. മക്കൾ: സാവിത്രി (റിട്ട. പോസ്റ്റ് മാസ്റ്റർ), പത്മാവതി, രാജേശ്വരി, പ്രഭാകരൻ (റിട്ട. മാനേജർ, ധനലക്ഷ്മി ബാങ്ക്), ചന്ദ്രിക, സുകുമാരൻ (ചീഫ് മാനേജർ, സിവിൽ എൻജിനിയറിങ്, ആര്യവൈദ്യശാല കോട്ടക്കൽ), ജയചന്ദ്രൻ (റിട്ട. മാനേജർ, ഗാലക്സി സർഫട്ടൻസ്, മുംബൈ). മരുമക്കൾ: സേതുലക്ഷ്മി (റിട്ട. ബി.എസ്.എൻ.എൽ, തൃശൂർ), എം.കെ. വാരിയർ (റിട്ട. ജനറൽ മാനേജർ, കൊറോമണ്ടൽ ഫെർട്ടിലൈസേഴ്സ്, മുംബൈ), ബിന്ദു (കെമിസ്റ്റ്, ഇൽബാൻ റമഡീസ്, പാലക്കാട് ), ആശ, പരേതരായ രാമൻകുട്ടി, രവീന്ദ്രൻ, ദിവാകരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അവിട്ടത്തൂർ വാരിയം തറവാട്ടു വളപ്പിൽ.