തളിക്കുളം: പ്രേമവിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ച നൈരാശ്യത്തിൽ യുവതി തൂങ്ങി മരിച്ചതിന്റെ നാലാം ദിവസം യുവാവും തൂങ്ങി മരിച്ചു. പത്താം കല്ല് പടിഞ്ഞാറ് കൈത്തറിക്ക് തെക്ക് അണ്ടിപ്പുര കോളനിക്ക് സമീപം താമസിക്കുന്ന സാത്തുകുടൽ മേൽപാതി കുമാറിന്റെ മകൻ നെപ്പോളിയനാണ് (25) മരിച്ചത്.
വീടിന് സമീപം താമസിക്കുന്ന അശ്വിനിയെ ചൊവ്വാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇരുവരും പ്രേമത്തിലായിരുന്നു. എന്നാൽ, യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. നെപ്പോളിയനെ പെരിഞ്ഞനത്തെ സഹോദരിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. നെപ്പോളിയൻ വെൽഡറായി ജോലി ചെയ്യുകയാണ്. മാതാവ്: പരേതയായ വള്ളിമയിൽ. സഹോദരങ്ങൾ: പ്രശാന്ത്, പാർഥിപൻ, കുമതവല്ലി, മോഹനപ്രിയ.