നിലമ്പൂർ: മുതീരിയിലെ മങ്കരതൊടിക അബ്ദുൽ റസാഖ് (40) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരികെ നെഗറ്റിവായിരുന്നു. പിന്നീട് ന്യൂമോണിയയെ തുടർന്ന് ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: റുബീന. മക്കൾ: ഹംന, ഹംല, അഹ്ല, അൽഅമീൻ.
കീഴുപറമ്പ്: പഴംപറമ്പ് യാക്കിപ്പറമ്പൻ പരേതനായ മമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ കാദർ (64) കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിെൻറ ഭാര്യ ഹവ്വാ ഉമ്മ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കളില്ല. സഹോദരങ്ങൾ: മർഹൂം, അബ്ദുല്ല ഹാജി, അബൂബക്കർ, ഉമ്മർ മുഹമ്മദ് അലി, ഇസ്മായിൽ ഹാജി, കദീജ കുനിയിൽ, പരേതനായ മൊയ്ദീൻ ഹാജി.