അങ്ങാടിപ്പുറം: മാണിക്യപുരം കമല വില്ലയിൽ ചകിടിയിൽ താഴത്തേതിൽ സി.ടി. കുഞ്ഞിലക്ഷ്മി നങ്ങ (97) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. വില്ലേജ് അസിസ്റ്റൻറ് പാണ്ടത്ത് പരമേശ്വരതരകൻ. മക്കൾ: സി.ടി. കമലം (റിട്ട. അങ്ങാടിപ്പുറം സഹകരണ ബാങ്ക്) സി.ടി. ഇന്ദിര (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി, പാലക്കാട്), പരേതരായ സി.ടി. രാജേന്ദ്രൻ, സി.ടി. നളിനി. മരുമക്കൾ: ജയാ ദേവി (കുറ്റിപ്പുറം), ഇ. മോഹനൻ കിടാവ് (ബിസിനസ്, കോഴിക്കോട്), പരേതരായ വി.കെ. ഗോവിന്ദ തരകൻ (റിട്ട. അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, തിരൂർക്കാട്), സി.പി. വേണുഗോപാൽ (റിട്ട. അധ്യാപകൻ, അരിമ്പൂർ ഹൈസ്കൂൾ, തൃശൂർ). സഹോദരങ്ങൾ: സി.ടി. അപ്പുണ്ണി, സി.ടി. തേവർ (സ്വാതന്ത്ര്യ സമര സേനാനി), സി.ടി. ദാമോദരൻ, (റിട്ട. ഹെഡ്മാസ്റ്റർ, എ.എം.എൽ.പി.എസ്, ചീരട്ടമണ്ണ), സി.ടി. കുഞ്ഞിമാളു, പരേതരായ സി.ടി. കേശവതരകൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.