പൊന്നാനി: ഈശ്വരമംഗലം കുന്നത്ത് വളപ്പിൽ അബ്ദുൽ ഒഫാർ (65) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സൈനബ. മക്കൾ: നബീൽ, നിഷി. മരുമകൻ: ജുനൈദ് (കണ്ണൂർ).
മൂന്നിയൂർ: കളത്തിങ്ങൽ പാറ വടക്കെപുറത്ത് ആലിബാപ്പു പുത്തൻപുര (66) കോവിഡ് ബാധിച്ച് മരിച്ചു. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടർന്ന് തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിടെ അഡ്മിഷന് സൗകര്യമില്ലാത്തതിനെതുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഓക്സിജൻക്ഷാമം കാരണം അവിടെയും അഡ്മിഷൻ ലഭ്യമാവാത്തതിനെ തുടർന്ന് ബന്ധുക്കൾ നിരവധി ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും അഡ്മിഷൻ ലഭിക്കാതെ വന്നു. അവസാനം വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം കൂടുകയും അവിടെ വെൻറിലേറ്റർ സൗകര്യമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്ക് പോവുന്നതിനിടെ മരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകാൾ പ്രകാരം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൂന്നിയൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീലിെൻറ നേതൃത്വത്തിൽ ഖബറടക്കി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ജസ്ബീർ, ജാസിർ ജവാസ്, ജസീല ജാസ്മിൻ. മരുമക്കൾ: ഉമ്മുസൽമ, സുമയ്യ, റഫ മറിയം, സാജിദ് പാലേരി (ഊരകം).
തിരൂരങ്ങാടി: കൊളപ്പുറം സൗത്തിലെ പരതേനായ ആമ്പലപള്ളി മുഹമ്മദിെൻറ ഭാര്യ സൈനബ (94) കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടർന്ന് ഒരാഴ്ചയായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അബു, മെയ്തീൻകുട്ടി, യൂസുഫ്, മുസ്തഫ, മുഹമ്മദ് കുട്ടി, സൈതലവി (മൂവരും മാന്നാർ ആലപ്പുഴ), കുഞ്ഞിക്കദിയ. മരുമക്കൾ: കുഞ്ഞാലൻ കുട്ടി (കുറ്റൂർ മാടംചിന), ഹവ്വാഹുമ്മ (യാറത്തുംപടി), സൈനബ (പുത്തനങ്ങാടി), മൈമൂനത്ത് (കളിയാട്ടമുക്ക്), റംല (ചെണ്ടപ്പുറായ), സീനത്ത് (കുന്നുംപുറം), ഫാത്തിമ (കാരച്ചിന).