മക്കരപ്പറമ്പ: റിട്ട. ഹെഡ്കോൺസ്റ്റബിൾ മലപ്പുറം സ്വദേശി തറയിൽ സൈതലവി (70) നിര്യാതനായി. മക്കരപറമ്പ് നൂറാം കുന്നത്താണ് വർഷങ്ങളായി താമസിച്ചിരുന്നത്. 1974 മുതൽ മലബാർ സ്പഷൽ പൊലീസിലും ആംഡ് റിസർവ് സേനയിലും സേവനം ചെയ്തു. 2005ൽ പെരിന്തൽമണ്ണ സ്േറ്റഷനിൽ നിന്ന് ഹെഡ്കോൺസ്റ്റബിളായാണ് വിരമിച്ചത്. മലപ്പുറം, തിരൂർ, കൊണ്ടോട്ടി, കൊളത്തൂർ, പാണ്ടിക്കാട്, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മൈമൂനത്ത് കണക്കർ തൊടി (കടന്നമണ്ണ). മക്കൾ: ആഷിഫ് , ഫാസിൽ, സഫീർ, ജസീറ, ഫസീറ. മരുമക്കൾ: സനീബ പെരിഞ്ചീരി (ചെട്ട്യാരങ്ങാടി), സുൽഫത്ത്, തറയിൽ (ഉമ്മത്തൂർ), ഫർഹാനത്ത് പള്ളിയാലിൽ (കടന്നമണ്ണ),അഫ്സൽ കൈതേരി (തിരൂർക്കാട്), അബ്ദു കരുപറമ്പൻ (ചാപ്പനങ്ങാടി)