Obituary
ഗൂഡല്ലൂർ: സാമൂഹിക സന്നദ്ധ സംഘടന പ്രവർത്തകൻ ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി യു. മോഹനദാസ് (75) നിര്യാതനായി. മലയക മക്കൾ മറുവാഴ് വ് മൻട്രം, റെപ്കോ ബാങ്ക് പേരവൈ സമിതി അംഗം, നീലഗിരി ജില്ല തമിഴ്സംഘം എന്നിവയുടെ മുൻ ഭാരവാഹി ആയിരുന്നു. ഭാര്യ: മണിയമ്മ.
മാനന്തവാടി: തോണിച്ചാൽ തകരപ്പിള്ളി സേവ്യർ (92) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത്. മക്കൾ: ലീലാമ്മ, ബേബി, ജോസഫ്, മേരി, ലിസി, ഷാജി. മരുമക്കൾ: ലൂസി, ഷീല, ഷാന്റി, ബേബി, ജോയ്, ബാബു.
തോൽപെട്ടി: മഠത്തിൽ പരേതനായ ഗോഡ് ഫ്രെയുടെ ഭാര്യ അന്നമ്മ ഗോഡ്ഫ്രെ (81) നിര്യാതയായി. മക്കൾ: എഡ്വിൻ ഗോഡ്ഫ്രെ, റസിൽഡ ഗോഡ്ഫ്രെ, പ്രസിൽഡ ഗോഡ്ഫ്രെ. മരുമക്കൾ: ഷീബ എഡ്വിൻ, കുഞ്ഞപ്പൻ മാളിയേക്കൽ, ജസ്റ്റസ് പനന്തോട്ടത്തിൽ.
മാനന്തവാടി: വള്ളിയൂർകാവ് പരേതനായ കൊല്ലറക്കൽ വാസുവിന്റെ ഭാര്യ രാധ (86) നിര്യാതയായി. മക്കൾ: രത്ന, ഇന്ദിര, ഗീത, സനൽ, ശശി, ജയൻ, ജയേഷ്. മരുമക്കൾ: പരേതനായ വാസു, ശശി, ഗോപാലൻ, സജിത, സരിത.
കാട്ടിക്കുളം: പനവല്ലി വലിയവീട്ടിൽ പരേതനായ കരുണാകരൻ ആശാരിയുടെ മകൾ സുരണ്യ (35) നിര്യാതയായി. മാതാവ്: സുമ. സഹോദരങ്ങൾ: സുരഭി, സുമിഷ.
സുൽത്താൻ ബത്തേരി: കേണിച്ചിറ എടക്കാട് മൂലേക്കരിയിൽ തോമസ് (75) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: ജിൻസി, ജെന്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കേണിച്ചിറ സെന്റ് സെബസ്റ്റ്യനോസ് പള്ളി സെമിത്തേരിയിൽ.
ഗൂഡല്ലൂർ: സമസ്ത മുശാവറ അംഗം പരേതനായ എം.എം. ബഷീർ മുസ്ലിയാരുടെ മകൻ വേങ്ങര ചേരൂർ സ്വദേശി മണ്ടോട്ടിൽ അബ്ദുൽ സമദ് (65) നിര്യാതനായി. ഗൂഡല്ലൂരിലെ പഴയ സൗഭാഗ്യ ടെക്സ്റ്റൈൽസ്, നിലവിലെ ദർശൻ ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: സൈനബ. മക്കൾ: ഹബീബ്, നജീബ, നസീബ, നദീദ, കദീജസരിൻ. മരുമക്കൾ: സംഷീർ, ഇല്യാസ്, സാനി, റഫീഖ്.
എരുമാട്: അക്കര കരമേൽ കാസിം ഹാജി (78) നിര്യാതനായി. മാധ്യമം മുൻ ഏജന്റാണ്. ഭാര്യ: പരേതയായ ഹാജിറബി. മക്കൾ: ഹർഷദ് ബാബു, അബിദ ബാനു, റിയാസ് ബാബു. മരുമക്കൾ: കമറുന്നിസ, ഹസീന.
മാനന്തവാടി: മാനന്തവാടി ചെറ്റപ്പാലം സ്വപ്നനഗരിയില്‍ പൊന്നമ്പത്ത് അബൂട്ടി (67) നിര്യാതനായി. മാനന്തവാടി ടൗണിലെ മുന്‍ തട്ടുകട വ്യാപാരിയായിരുന്നു. ഭാര്യ: ടി.വി. റംല. മക്കള്‍: ജാസ്മിന്, ജാസ്ഫിര്, ജസ്ന. മരുമക്കള്‍: അമ്മദ്, റിസാനത്ത്, റയീസ്.
പീച്ചംകോട്: പീച്ചംകോട് പെട്രോൾപമ്പിന് സമീപം താമസിക്കുന്ന ചെറുവത്ര അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ആയിഷ.മക്കൾ: റൈഹാനത്ത്, ജസീല. മരുമക്കൾ: പരേതനായ അഷ്റഫ് വെങ്ങപ്പള്ളി, സജീർ കുറ്റ്യാടി. സഹോദരങ്ങൾ: നാസർ പീച്ചംകോട്, ആയിഷ, ആമിന.
മാനന്തവാടി: മിൽക്ക് സൊസൈറ്റി റോഡിൽ താമസിക്കുന്ന വള്ളുവക്കണ്ടി വാസുദേവൻ (74) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനിൽകുമാർ (അമ്മു സ്റ്റുഡിയോ മാനന്തവാടി), അമിത. മരുമക്കൾ: ജ്യോതി, അനീഷ് കാവുമന്ദം. സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് ചൂട്ടക്കടവ് പൊതുശ്മശാനത്തിൽ.
സുൽത്താൻ ബത്തേരി: മിനിസ്റ്റർ കടന്നപ്പള്ളിയുടെ ഭാര്യ സഹോദരൻ അഡ്വ. ടി.എം. വാസുദേവൻ (76) ഇന്ദുപ്രിയ ഹൗസ്സിൽ നിര്യാതനായി.ഭാര്യ: തങ്കമ്മ ടീച്ചർ (റിട്ട. എച്ച്.എം സർവ്വജന ഹൈസ്കൂൾ). മക്കൾ: പ്രേം പ്രതാപ്, പ്രീതി. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് മീനങ്ങാടി പൊതു സ്മശാനത്തിൽ.