പാനൂർ: പുല്ലൂക്കരയിലെ പ്രമുഖ കുടുംബാംഗവും സജീവ മുസ്ലിം ലീഗ് പ്രവർത്തകനും മുൻ പ്രവാസിയുമായിരുന്ന പുല്ലൂക്കര പഞ്ചാരമുക്കിൽ തിരുവമ്പാടി സത്താർ (60) നിര്യാതനായി. പരേതരായ തിരുവമ്പാടി മമ്മുഹാജിയുടെയും കൊവുക്കൽ ബീവി ഹജ്ജുമ്മയുടെയും മകനാണ്. തൂണേരി ഫാമിലി സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്.
ഭാര്യ: സനീറ ഇടച്ചേരി വീട്ടിൽ (കീഴ്മാടം). മക്കൾ: മുഹമ്മദ് (ദുബൈ), മിസ്ബാഹ്, മിസ്താഹ്, ഫാത്തിമ. മരുമകൾ: ജസീല. സഹോദരങ്ങൾ: അശ്റഫ്, നാസർ (മുൻ പ്രവർത്തക സമിതി അംഗം, പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത്), ഔറൻഗസീബ്, റാബിയ ഇട്ടാപ്പള്ളി (പുല്ലൂക്കര), റംല മനക്കുനി (പെരിങ്ങത്തൂർ), കുഞ്ഞലു മാളിയിൽ (പടന്നക്കര), ഫൗസിയ കല്ലേരി, പരേതയായ സഫിയ മാളിയിൽ (പടന്നക്കര).